Kerala

കലോത്സവം കഴിഞ്ഞ് മടങ്ങവെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്

പിറവത്ത് സ്‌കൂൾ അധ്യാപകനെതിരെ പോക്‌സോ കേസ്. എറണാകുളം സ്വദേശിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. ഉപജില്ല കലോത്സവം കഴിഞ്ഞ് വരുമ്പോൾ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി

വിദ്യാർഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവം. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ മറ്റൊരു കുട്ടിയും ഈ കുട്ടിയുടെ അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവർ രണ്ട് പേരും വണ്ടിയിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വിദ്യാർഥിനിയെ അധ്യാപകൻ ഉപദ്രവിച്ചത്

കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ യുവജനസംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.

Related Articles

Back to top button
error: Content is protected !!