Kerala
മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
മാറനല്ലൂർ പൊങ്ങുമൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് രാജേന്ദ്രനെ അവസാനമായി ബന്ധുക്കൾ കണ്ടത്.
പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.