Kerala
ചേർത്തലയിൽ വാനും കാറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

ചേർത്തല ഒറ്റപ്പനക്ക് സമീപം നടന്ന വാഹനാപകടത്തിൽ ഒരു മരണം. ആന്ധ്രപ്രദേശിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
അപകടത്തിൽ കോടൻതുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
അപകടം നടന്നതിന് പിന്നാലെ മൂന്ന് പേരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അംബിക മരിച്ചിരുന്നു.