Kerala
മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു
മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കലിൽ കാട്ടാന കിണറ്റിൽ വീണു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് സമീപവാസിയുടെ കിണറ്റിൽ കാട്ടാന വീണത്. വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്
ഇന്നലെ രാത്രി കാട്ടാനക്കൂട്ടം ഇതിലെ വന്നപ്പോൾ കൂട്ടത്തിലൊരു ആന കിണറ്റിൽ വീണതെന്നാണ് സംശയിക്കുന്നത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിൽ ആൾമറയില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം
ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കാട്ടാന എത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. സംഭവത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.