അമേരിക്കയിലെ ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു. കാട്ടുതീയിൽ പെട്ട് അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നുപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. മേഖലയിൽ നിന്ന് മുപ്പതിനായിരത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളടക്കം താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായി പടർന്നത്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണങ്ങിനിന്ന മരങ്ങളുമാണ് കാട്ടുതീ അതിവേഗം പടർന്നുപിടിക്കാൻ കാരണമായത്
ഹോളിവുഡ് ഹിൽസിൽ വീണ്ടും തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. തീകെടുത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ രണ്ട് സ്‌കൂളുകൾ പൂർണമായും കത്തിനശിച്ചു