Kerala

രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചു: പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ പരാതി

തിരുവനന്തപുരം : രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ പ്രൊഡക്ഷൻ കൺട്രോളർ ലൈംഗികാതിക്രമം നടത്തിയെന്ന്‌ പരാതി. ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ കൺട്രോളർ അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.

ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാത്രി സീരിയൽ ചിത്രീകരണത്തിനിടെ മദ്യലഹരിയിൽ ഇയാൾ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. സിരീയലിന്റെ നിർമ്മാതാവിനോട് യുവതി പരാതി പറഞ്ഞതോടെ, ഇയാളെ സീരിയലിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, നിർമ്മാതാവ് മാറിയതോടെ വീണ്ടും ഈ സീരിയലിന്റെ കൺട്രോളറായി അസീം എത്തുകയും ജോലിയിൽ നിന്ന് ഒഴിവാക്കിയെന്നും പരാതിക്കാരി പറയുന്നു.

Related Articles

Back to top button
error: Content is protected !!