Kerala
തൃക്കുന്നപ്പുഴ കടലിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
![suicide](https://metrojournalonline.com/wp-content/uploads/2024/08/suicide-780x470.webp)
ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്
അഴുകിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.