Kerala

ചേർത്തല പട്ടണക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ചേർത്തല പട്ടണക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കായംകുളം കരീലക്കുളങ്ങര അരിവണ്ണൂർ സുരേഷിന്റെ മകൻ ജഗതാണ്(22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ റിഷിദേവിന് പരുക്കേറ്റു

പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡിവൈഎഫ്‌ഐ കരീലക്കുളങ്ങര മേഖല കമ്മിറ്റി അംഗമാണ് ജഗത്.

Related Articles

Back to top button