Kerala

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരയാവട്ടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശാണ്(36) മരിച്ചത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. യുവാവിനെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസും അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി വട്ടം മറിയുകയായിരുന്നു. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെയാണ് അപകടം. ആംബുലൻസിലുണ്ടായിരുന്ന രോഗി രക്തസ്രാവത്തെ തുടർന്ന് പിന്നീട് മരിച്ചു.

Related Articles

Back to top button