Kerala
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; ദാരുണാന്ത്യം പശുവിനെ മേയ്ക്കുന്നതിനിടെ

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതയിലെ വെള്ളിങ്കിരിയാണ്(40) മരിച്ചത്.
പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് സംഭവം. ഇന്നലെയാണ് വെള്ളിങ്കിരി പശുവിനെ മെയ്ക്കാനായി കാട്ടിലേക്ക് പോയത്.
രാവിലെ ആയിട്ടും തിരികെ വരാത്തതിനെ തുടർന്നാണ് നാട്ടുകാർ പരിശോധന നടത്തിയത്. തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.