Kerala
വാഹന പരിശോധനക്കിടെ യുവാവ് താമരശ്ശേരി ചുരത്തിൽ നിന്നും താഴേക്ക് ചാടി; കാറിൽ എംഡിഎംഎ

പോലീസിന്റെ വാഹന പരിശോധനക്കിടെ യുവാവ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് ചാടിയത്. ഇയാളുടെ സ്വിഫ്റ്റ് കാറിൽ നിന്നും മൂന്ന് പായ്ക്കറ്റ് എംഡിഎംഎ കണ്ടെടുത്തു.
വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് എല്ലാ അതിർത്തി പ്രദേശത്തും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് സമീപം
ലക്കിടി കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൽ കൊക്കയിലേക്ക് ചാടിയത്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് പരിശോധന തുടരുകയാണ്.