വഞ്ചിയൂർ വെടിവെപ്പ് കേസ് പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ
വഞ്ചിയൂർ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്ത് ഭാസ്‌കരനെയാണ് കൊല്ലം കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 28ന് സുജിത്തിന്റെ ഭാര്യ ഷിനിയെ വനിതാ ഡോക്ടർ വെടിവെച്ച് പരുക്കേൽപ്പിച്ചിരുന്നു
വെടിവെപ്പ് കേസിൽ പിടിയിലായപ്പോഴാണ് സുജിത്തിനെതിരെ വനിതാ ഡോക്ടർ പീഡന പരാതി നൽകിയത്. ഇരുവരും കൊല്ലത്ത് ഒന്നിച്ച് ജോലി ചെയ്തിരുന്നു. സുജിത്ത് തന്നെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ഡോക്ടറുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തുടർന്ന് സുജിത്ത് മാലദ്വീപിലേക്ക് പോയെന്നും പരാതിയിൽ പറയുന്നു
തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടിൽ കയറി ഭാര്യയെ വെടിവെച്ചതെന്നും വനിതാ ഡോക്ടർ മൊഴി നൽകിയിരുന്നു. 2024 ഓഗസ്റ്റിൽ പരാതിയിൽ സുജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.