Kerala
പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾ എറണാകുളത്ത് പിടിയിൽ
പത്തനംതിട്ട മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. റാന്നി സ്വദേശിയായ അമ്പാടിയെയാണ് ഗുണ്ടാ സംഘങ്ങൾ കൊലപ്പെടുത്തിയത്. ബീവറേജിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം
എറണാകുളത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. വാഹനം ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകട മരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്
ശ്രീക്കുട്ടൻ, അജോയ്, അരവിന്ദ് എന്നിവരാണ് പിടിയിലായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികൾക്കും കൊല്ലപ്പെട്ട അമ്പാടിക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്.