Kerala
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

തൃശ്ശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ്(45) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷ് എന്നയാൾക്കും കുത്തേറ്റു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവാണ് ഇവരെ ആക്രമിച്ചത്. നേരത്തെ സേവ്യറും അനീഷും ചേർന്ന് വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു
ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം. ചികിത്സയിലിരിക്കെയാണ് സേവ്യർ മരിച്ചത്. വിഷ്ണു സംഭവത്തിന് ശേഷം ഒളിവിലാണ്.