Kerala
പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

പാലക്കാട് പിരായിരിയിൽ ഭാര്യാ പിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് മംഗലാപുരത്ത് നിന്നും ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
പിരായിരി സ്വദേശി ടെറി, ഭാര്യ മോളി എന്നിവരെയാണ് മകളുടെ ഭർത്താവായ റിനോയ് വീട്ടിൽ കയറി ആക്രമിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു ആക്രമണം.
ആക്രമണത്തിന് ശേഷം 14 വയസുള്ള മകനുമായി റിനോയ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മംഗലാപുരത്ത് നിന്ന് പോലീസ് പിടികൂടിയത്.