Kerala

പാലക്കാട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി നിപ നെഗറ്റീവായി; വെന്റിലേറ്ററിൽ തുടരുന്നു

നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു

മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി ലാബിൽ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേ സമയം യുവതി ഇപ്പോഴും വെന്റ്റ്റിലേറ്ററിൽ തന്നെ തുടരുകയാണ്.

രോഗം തലച്ചോറിനെ ബാധിച്ചതിനാലാണ് വെന്റ്റ്റിലേറ്ററിൽ ചികിത്സയിൽ തുടരേണ്ടിവരുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!