Kerala

കോഴിക്കോട് മാവൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മാവൂർ പെരുവയലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഭിൻകൃഷ്ണ(22)യാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വീടിന് സമീപത്ത് വെച്ചായിരുന്നു അപകടം.

റോഡിന് സമീപം ജലജീവൻ മിഷന്റെ കുഴിയിലുണ്ടായിരുന്നു. കുഴിയുടെ സമീപത്ത് എത്തിയപ്പോൾ മുന്നിൽ പോയ ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം തെറ്റി അഭിൻ റോഡിൽ വീണു. ഈ സമയം എതിർ വശത്ത് നിന്നും വന്ന ബൈക്ക് അഭിന്റെ തലയിൽ ഇടിക്കുകയായിരുന്നു. യുവാവ് അപകടസ്ഥലത്ത് വെച്ച് മരിച്ചു.

Related Articles

Back to top button