കെജ്‌രിവാളിന് നേരെ കല്ലേറ്; പിന്നില്‍ ബി ജെ പിയെന്ന് ആം ആദ്മി
കെജ്‌രിവാളിന്റെ കാറിടിച്ചുവെന്ന് ബി ജെ പി
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ കല്ലേറ്. ആക്രമണത്തിന് പിന്നാലെ നിയന്ത്രണം വിട്ട കാര്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകരെ ഇടിച്ചിട്ടു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത മാസം അഞ്ചിന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ ആക്രമണമുണ്ടായത്. അക്രമികളായ ബി ജെ പിക്കാര്‍ക്ക് നേരെ കാര്‍ പാഞ്ഞടുക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.
അതേസമയം, ആക്രമണത്തെ കുറിച്ച് പ്രതികരിക്കാതെ കെജ്രിവാളിന്റെ കാറിടിച്ച് രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റുവെന്ന ആരോപണവുമായി ബി ജെ പി നേതാവും കെജ്രിവാളിന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായ പര്‍വേഷ് വര്‍മ വ്യക്തമാക്കി.
അതേസമയം, പര്‍വേഷിന്റെ നിര്‍ദേശപ്രകാരമാണ് ബി ജെ പിക്കാര്‍ കെജ്രിവാളിന് നേരെ കല്ലെറിഞ്ഞതെന്നും പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ തടയുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും ആം ആദ്മി പാര്‍ട്ടി ആറോപിച്ചു.
ന്യൂഡല്‍ഹി മണ്ഡലത്തിലെ പ്രചരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നും കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നുമാണ് ആം ആദ്മിയുടെ ആരോപണം.