പഞ്ചാബിലെ എഎപി സർക്കാരും പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്; എംഎൽഎമാർ തങ്ങളുമായി സമ്പർക്കത്തിലെന്ന് കോൺഗ്രസ്
![](https://metrojournalonline.com/wp-content/uploads/2025/02/man-kejriwal-780x470.avif)
ഡൽഹിയിലെ കനത്ത പരാജയത്തിന് പിന്നാലെ പഞ്ചാബിലെ ആംആദ്മി സർക്കാരും പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. എഎപിയുടെ മുപ്പതോളം എംഎൽഎമാരുമായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ഇതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ പഞ്ചാബിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്
നാളെയാണ് യോഗം വിളിച്ചിരിക്കുന്നത്. ആംആദ്മി പാർട്ടിക്ക് നിലവിൽ അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. മുപ്പതോളം എംഎൽഎമാർ ഒരു കൊല്ലമായി കോൺഗ്രസുമായി സമ്പർക്കത്തിലാണെന്നും പാർട്ടി മാറാൻ അവർ തയ്യാറാണെന്നും കോൺഗ്രസ് നേതാവ് പർതാപ് സിംഗ് ബാജ് വ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ എതിർക്കുന്നവരാണ് ഇതിലേറെയും. സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാരും പ്രവർത്തകരും കെജ്രിവാളിന്റെ പക്ഷത്താണ്. പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കാൻ കെജ്രിവാൾ ലക്ഷ്യമിടുന്നുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.