ഐശ്വര്യ റായിക്ക് ഇനിയുമൊരു കുഞ്ഞുണ്ടാകുമോ..: ചോദ്യ കർത്താവിനെ കൊണ്ട് കാല് പിടിപ്പിച്ച് അഭിഷേക് ബച്ചൻ
സംഭവം റിതേഷ് ദേശ്മുഖിന്റെ ഷോയില്‍

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള ഡിവോഴ്‌സ് വിവാദങ്ങള്‍ക്ക് അറുതിയായതിന് പിന്നാലെ മറ്റൊരു വിവാദം കൂടി. ബോളിവുഡില്‍ ഏറ്റവും വാര്‍ത്താ പ്രധാന്യമുള്ള വിഷയം തന്നെയാണ് ഐശ്വര്യ റായി – അഭിഷേക് ശര്‍മ ബന്ധം. വിവാഹത്തിന് ശേഷം ഇവരുടെ ജീവിതം എങ്ങനെ പോകുന്നുവെന്ന് ചികഞ്ഞു നോക്കാനാണ് ഹിന്ദി മാധ്യമങ്ങള്‍ ശ്രമിക്കാറുള്ളത്.
ഇരുവരും തമ്മില്‍ വിവാഹ മോചനത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചതും ഇത്തരമൊരു സാഹചര്യത്തിലാണ്. ഇതിനിടെയാണ് പുതിയ വിവാദം തലപൊക്കിയത്.
ഇപ്പോഴിതാ മകള്‍ ആരാധ്യയെ കൂടാതെ രണ്ടാമതൊരു കുഞ്ഞ് കൂടെ വേണ്ടേ എന്ന ചോദ്യത്തിന് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. റിതേഷ് ദേശ്മുഖിന്റെ ഷോയില്‍ അതിഥിയായെത്തിയാതായിരുന്നു നടന്‍. ഷോയിലെ രസകരമായ സംസാരങ്ങള്‍ക്കിടെ ആരാധ്യക്ക് ശേഷം മറ്റൊരാള്‍ വരുമോ എന്ന് റിതേഷ് ചോദിച്ചു. അടുത്ത തലമുറയില്‍ കാണാമെന്ന് അഭിഷേക് ബച്ചന്‍ മറുപടി നല്‍കി. ആരാധ്യയുടെ അടുത്ത തലമുറയാണ് നടന്‍ ഉദ്ദേശിച്ചത്. ഇത് കേട്ട റിതേഷ് വിട്ടില്ല. ആരാണ് അത്രയും കാത്തിരിക്കുക, റിതേഷ്, റിയാന്‍, റായില്‍ (റിതേഷിന്റെ മക്കള്‍) എന്നത് പോലെ അഭിഷേക്, ആരാധ്യ…, അടുത്തയാള്‍ വേണ്ടേയെന്ന് റിതേഷ് ചോദിച്ചു.
ഇതോടെ അസഹ്യമായ ഒരു പുഞ്ചിരി നല്‍കിയ അഭിഷേക്, മൂത്തവരെ ബഹുമാനിക്കൂ റിതേഷ്, ഞാന്‍ നിന്നേക്കാള്‍ പ്രായമുള്ളയാളാണെന്ന് പറഞ്ഞു. റിതേഷ് അഭിഷേകിന്റെ കാല്‍ തൊട്ട് വണങ്ങുകയും ചെയ്തു.
2011 ലാണ് ആരാധ്യ ജനിക്കുന്നത്. 38 വയസിലാണ് ഐശ്വര്യ അമ്മയാകുന്നത്. നടിയുടെ പ്രായം ഇന്ന് 51 ആണ്. അമ്മയായ ശേഷം ഐശ്വര്യയുടെ ലോകം തന്നെ ആരാധ്യയാണ്. ഐശ്വര്യയുടെ മുഴുവന്‍ പരിപാടിയിലും ആരാധ്യ ഉണ്ടാകാറുണ്ട്.