Movies

അപ്പോള്‍ വിവാഹ മോചനമില്ലേ…? ഐശ്വര്യ റായിയും അഭിഷേകും ഒന്നിച്ച് മകളുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പുറത്ത്

കിവംദന്തികള്‍ക്ക് ചുട്ട മറുപടിയുമായി വീഡിയോ

ബോളിവുഡില്‍ അടുത്തിടയായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വലിയ കിംവദന്തിക്ക് ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നത്. വിശ്വസുന്ദരി ഐശ്വര്യ റായിയിയും നടനും ഭര്‍ത്താവുമായ അഭിഷേക് ബച്ചനും തമ്മില്‍ വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും ഇവര്‍ വിവാഹ മോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പുതിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് മകള്‍ ആരാധ്യയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ജന്മദിനവുമായി ബന്ധപ്പെട്ട് ഐശ്വര്യ പങ്കിട്ട ഫോട്ടോകളില്‍ അഭിഷേക് ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന റിപോര്‍ട്ടുകളും റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ജന്മദിനാഘോഷത്തിന്റെ സംഘാടകരായ ജതിന്‍ ഭീമാനിയുടെ പ്ലേ ടൈം ആണ് അഭിഷേകിനൊപ്പമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയില്‍ അഭിഷേക് ജതിനും സംഘത്തിനും നന്ദി പറയുന്നുണ്ട്. ”ആരാധ്യയുടെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 13 വര്‍ഷമായി. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും നന്ദി. ഈ പ്രത്യേക ദിനം നിങ്ങളുമായി പങ്കുവെക്കാന്‍ കഴിഞ്ഞത് വളരെ മനോഹരമാണ്. ഞങ്ങള്‍ക്കും ആരാധ്യയ്ക്കും ഇത്തരമൊരു സപെഷ്യല്‍ ആഘോഷം സംഘടിപ്പിച്ചതിന് നന്ദി,’ എന്നാണ് അഭിഷേക് വീഡിയോയില്‍ പറയുന്നത്.

അതേസമയം, ഈ വീഡിയോ പുറത്തുവന്നത് കൊണ്ടുമാത്രം അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. ദുബൈയിലെ പരിപാടിയില്‍ ബച്ചന്‍ എന്ന കുടുംബപ്പേര് ഒഴിവാക്കി ഐശ്വര്യ റായി പങ്കെടുത്തതും അഭിഷേകിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാത്തതും ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം ഇപ്പോഴും കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്.

Related Articles

Back to top button