തൃശ്ശൂരിൽ വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

തൃശ്ശൂരിൽ വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. വടക്കുമുറി വലിയപറമ്പിൽ വീട്ടിൽ ശ്രീബിനാണ്(21) പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശി കാതികുടത്ത് വീട്ടിൽ ലീലയെയാണ്(63) ഇയാൾ വെട്ടി പരുക്കേൽപ്പിച്ചത്
ശ്രീബിനെ ആദിത്യകൃഷ്ണ എന്ന യുവാവ് അസഭ്യം പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആദിത്യകൃഷ്ണയുടെ വല്യമ്മയായ ലീലയെ ആക്രമിച്ചത്. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ഗുണ്ടാനേതാവ് കായ്ക്കുരു രാഗേഷിന്റെ സംഘത്തിലെ അംഗമാണ് ശ്രീബിൻ
രാഗേഷിന്റെ സംഘത്തെ ആദിത്യകൃഷ്ണ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മാർച്ച് 17ന് ശ്രീബിൻ ആദിത്യകൃഷ്ണയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് അമ്മ സൗമ്യ മാത്രമാണുണ്ടായിരുന്നത്. ബഹളം കേട്ട് അയൽവാസി കൂടിയായ വല്യമ്മ ലീല എത്തി
എന്തിനാണ് ബഹളം വെക്കുന്നതെന്ന് ലീല ചോദിച്ചപ്പോൾ ശ്രീബിനൊപ്പമുണ്ടായിരുന്ന ഷാജഹാൻ എന്നയാളാണ് ലീലയുടെ കൈയിൽ വെട്ടിയത്. ഷാജഹാൻ, അഖിൽ, കായ്ക്കുരു രാഗേഷ്, ഹരികൃഷ്ണൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.