Kerala

അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; തനിക്കെതിരായ ആരോപണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സതീശൻ

പിവി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്കെതിരായി ആരോപണം വന്നപ്പോൾ പിടിച്ചുനിൽക്കാൻ ഉണ്ടാക്കിയ ആരോപണമാണിത്. അൻവർ ഇന്ന് നടത്തിയ രണ്ട് വെളിപ്പെടുത്തലുകളും പ്രതിപക്ഷം മുൻകൂട്ടി പറഞ്ഞതാണെന്നും സതീശൻ പറഞ്ഞു

തനിക്കെതിരായി കെട്ടിച്ചമച്ച ആരോപണം മുഖ്യമന്ത്രിയും ഉപചാപക സംഘവും കൂടി ഉണ്ടാക്കിയതാണെന്ന് ആദ്യമേ ചൂണ്ടിക്കാട്ടിയതാണ്. അൻവറിനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കളാണെന്ന വെളിപ്പെടുത്തൽ കൂടി ഇന്ന് നടത്തി. അത് ആദ്യം പറഞ്ഞത് പ്രതിപക്ഷമല്ലേ എന്നും സതീശൻ ചോദിച്ചു

പാർട്ടിയിൽ പിണറായി വിജയനെ എതിർക്കാൻ ശക്തിയില്ലാത്ത ആളുകൾ അൻവറിനെ കരുവാക്കി നിർത്തി ആരോപണമുന്നയിക്കുകയായിരുന്നുവെന്ന് താൻ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഇങ്ങനെയൊരു കാര്യം എംഎൽഎയെ വിളിച്ച് പറയുമോയെന്നും സതീശൻ ചോദിച്ചു.

Related Articles

Back to top button
error: Content is protected !!