Kerala
കോന്നിയിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിൽ കല്ലിടിഞ്ഞ് വീണു അപകടം; രണ്ട് പേർ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട കോന്നി പയ്യാനമൺ ചെങ്കുളം പാറമടയിൽ പാറ അടർന്നുവീണ് ഹിറ്റാച്ചി ഓപറേറ്റർ അടക്കം രണ്ട് പേർ കുടുങ്ങിക്കിടക്കുന്നു. ജാർഖണ്ഡ്, ഒഡീഷ സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്.
ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. പാറ നീക്കം ചെയ്യുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്
ഹിറ്റാച്ചിക്കും തൊഴിലാളികൾക്കും മുകളിലേക്ക് വലിയ പാറക്കല്ലുകൾ അടർന്നു വീഴുകയായിരുന്നു. പാറ വീഴുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാണ്.