എറണാകുളം പറവൂരിലെ ഇരട്ടക്കൊല കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. വടക്കേക്കര സ്വദേശി ജോഷിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. പറവൂര്‍ അഡീഷണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
സുഹൃത്തിന്റെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്ന കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിന് ആസ്പദമായ സംഭവം.
വടക്കേക്കര തുരുത്തിപ്പുറത്ത് ബി എസ് എഫ് സിവില്‍ എന്‍ജിനിയറായിരുന്ന ജോസ് വര്‍ഗീസും ഭാര്യ റോസ് ലിയും വീട്ടില്‍ കൊല്ലപ്പെടുകയായിരുന്നു. ദമ്പതികളുടെ മകന്‍ റോജോയുടെ സുഹൃത്ത് നീണ്ടൂര്‍ മേയ്ക്കാട് സ്വദേശി ജോഷി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്.
ഏപ്രില്‍ മൂന്നിനാണ് ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇരുവരുടെയും തലയ്ക്കും ശരീര ഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടുള്ള മുറിവുകള്‍ ഉണ്ടായിരുന്നു.
ഒരു കേസില്‍ പ്രതിയായ ഇവരുടെ മകന്‍ റോജോയെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒന്നര വര്‍ഷമായി റോജോ ഒളിവിലാണ്.