Kerala

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ മരിച്ച നിലയിൽ; തലയ്ക്ക് ക്ഷതമേറ്റതായി സംശയം

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട്-നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തലയ്ക്കു ക്ഷതം ഏറ്റിട്ടുള്ളതായി സംശയമുണ്ട്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും വീടിന്റെ അടുക്കള വാതിൽ തുറന്ന നിലയിലാണെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

രണ്ടു ദിവസമായി ഇയാളെ കാണാനില്ലാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹോദരനാണ് ഹാളിൽ അഴുകിയ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2021 ഏപ്രിലിലാണ് സതീഷ് ഭാര്യയെ വെട്ടിക്കൊലപ്പെത്തിയത്.

Related Articles

Back to top button
error: Content is protected !!