ഇൻസ്റ്റഗ്രാം വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 25 പവൻ തട്ടിയ യുവാവ് പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി നജീറാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ വിവാഹമോചിതയായ യുവതിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്
ഈ മാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കുറേ നാളുകളായി ഇരുവരും ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്തിരുന്നു. എങ്കിലും യഥാർഥ ഐഡന്റിറ്റി നജീർ വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ ഒന്നിച്ച് ജീവിക്കാനായി സ്വർണവുമായി എത്താൻ നജീർ നിർദേശിച്ചു
സ്വർണം കൈയിൽ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നും തന്റെ സുഹൃത്ത് വരുമെന്നും സ്വർണം സുഹൃത്തിന്റെ കൈയിൽ ഏൽപ്പിക്കാമെന്നും നജീർ പറഞ്ഞു. തുടർന്ന് ടാക്‌സിയിൽ പോകാമെന്നും നജീർ പറഞ്ഞു. ഇത് വിശ്വസിച്ച യുവതി സ്വർണം നജീറിനെ ഏൽപ്പിച്ചു
പിന്നാലെ സ്വർണവുമായി നജീർ മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ ആരോപണങ്ങളുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലാക്കി. കോടതിയിൽ ഹാജരാക്കിയ നജീറിനെ റിമാൻഡ് ചെയ്തു.