Kerala

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷയിൽ എതിർപ്പറിയിച്ച് ക്രൈം ബ്രാഞ്ച് മറുപടി സത്യവാങ്മൂലം നൽകി.

ആവർത്തിച്ച് കോടതിയിൽ ജാമ്യാപേക്ഷ നൽകിയതിൽ 25000 രൂപ പിഴ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പൾസർ സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർച്ചയായി കോടതിയെ സമീപിക്കുന്നതിന് പൾസർ സുനിയെ സഹായിക്കാൻ തിരശ്ശീലക്ക് പിന്നിൽ ആളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

വിചാണയുടെ അന്തിമ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും സർക്കാർ വാദിച്ചിരുന്നു. ഈ വാദവും ഹൈക്കോടതി അംഗീകരിച്ചതിനെത്തുടർന്നാണ് പൾസർ സുനി സുപ്രീംകോടതിയെ സമീപിച്ചത്.2017ഫെബ്രുവരിയിൽ നിടയെ ആക്രമിച്ചതിന് ശേഷം ഫെബ്രുവരി 23 മതുൽ റിമാൻഡിലാണ് പൾസർ സുനി.

 

Related Articles

Back to top button