National
നടി ഖുശ്ബു സുന്ദറിനെ ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു

നടി ഖുശ്ബു സുന്ദറിനെ തമിഴ്‌നാട് ബിജെപിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു. പുതുതായി നിയമിച്ച 14 വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലാണ് ഖുശ്ബുവിന്റെയും പേരുള്ളത്. കേശവ വിനായകനെ പുതിയ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായിരുന്ന നാരായണൻ തിരുപതിയെ പാർട്ടി വക്താവായും നിയമിച്ചു
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഖുശ്ബു നന്ദി അറിയിച്ചു. പുതിയ ചുമതലയിൽ ഏറെ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു
സൗത്ത് ചെന്നൈ കേന്ദ്രീകരിച്ചാകും പ്രദാന പ്രവർത്തനം. വിജയ് യുടെ ടിവികെ പാർട്ടി ബിജെപിയുമായി കൈ കോർത്താൽ അത് നല്ല തീരുമാനമാകും. വിജയ്‌നെ തനിക്കറിയാം. തൻരെ ഇളയ സഹോദരനെ പോലെയാണ് കാണുന്നതെന്നും ഖുശ്ബു പരഞ്ഞു.