National

അപകടത്തിൽ യുവാവ് മരിച്ചിട്ടും കാർ നിർത്താതെ ഓടിച്ചുപോയി; നടി നന്ദിനി കശ്യപ് അറസ്റ്റിൽ

കാറപകടത്തിൽ യുവാവ് മരിച്ചിട്ടും വാഹനം നിർത്താതെ കടന്നുകളഞ്ഞ അസം നടി നന്ദിനി കശ്യപ് അറസ്റ്റിൽ. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാർഥി സമിയുൽ ഹഖിനെയാണ്(21) നടി ഓടിച്ച കാർ ഇടിച്ചത്. ജൂലൈ 25നായിരുന്നു അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു

നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ദിസ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദഖിൻഗാവിലായിരുന്നു വാഹനാപകടം നടന്നത്. ബിഎൻഎസ് വകുപ്പ് 105 പ്രകാരമാണ് നടിക്കെതിരെ കേസ്

കേസിൽ കാംരൂപ് സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് നന്ദിനിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. നടി നിലവിൽ പാൻബസാർ വനിതാ സ്റ്റേഷനിലാണുള്ളത്.

Related Articles

Back to top button
error: Content is protected !!