Movies

തലമുടി കൊഴിഞ്ഞു; ഭരപ്പെട്ട വര്‍ക്ക് ചെയ്താല്‍ പിരീഡ് വരും; 2024 നടി ഷോണ്‍ റോമിക്ക് അതികഠിനമായിരുന്നു

രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി നടി

അതികഠിനമായ അവസ്ഥയിലൂടെയാണ് താന്‍ 2024ലൂടെ കടന്നുപോയതെന്ന വെളിപ്പെടുത്തലുമായി നടി ഷോണ്‍ റോമി. കമ്മട്ടിപാടം എന്ന സിനിമയിലൂടെ ശ്രദ്ധേ നേടിയ നടി മോഡലിംഗ് രംഗത്ത് സജീവമാണിപ്പോള്‍. ഇതിനിടെയാണ് ഇടിത്തീപോലെ തനിക്ക് രോഗം പിടിപ്പെട്ടതെന്ന് നടി വ്യക്തമാക്കുകയാണ്. ബിക്കിനി ഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് രോഗാവസ്ഥയെ കുറിച്ചും കഴിഞ്ഞ വര്‍ഷത്തെ കുറിച്ചും വെളിപ്പെടുത്തിയത്.

ചര്‍മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ തനിക്കും ഉണ്ടായി എന്നാണ് വീഡിയോ സഹിതം ഷോണ്‍ പങ്കുവെച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം 2024 കഠിനമായിരുന്നു. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ കൈവിട്ടുപോയ സാഹചര്യമായിരുന്നു. ചിലതെല്ലാം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ചില കാര്യങ്ങള്‍ ദൈവത്തെ ഏല്‍പ്പിക്കേണ്ടതായിട്ടും വന്നു. ഞാനിപ്പോള്‍ ഗോവയില്‍ എന്റെ ഉറ്റസുഹൃത്തുമായി വീണ്ടും ഒത്തുചേര്‍ന്ന് പോവുകയാണ്. അവളെ ശരിക്കും സ്വര്‍ ഗ്ഗത്തില്‍ നിന്നും അയച്ചതാണ്.

അവളുടെ വാക്കുകള്‍ മുറുകെപ്പിടിച്ചാണ് ഇപ്പോള്‍ കഴിയുന്നത്. അവള്‍ പറഞ്ഞത് ഇതൊരു ഘട്ടം മാത്രമാണെന്നാണ്. നഷ്ടപ്പെട്ട് പോയ നിന്റെ മുടിയെല്ലാം ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തും എന്നും പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചു. എല്ലാ മാസവും രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റിറോയിഡുകള്‍ എടുക്കണമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇപ്പോള്‍ വരെ എല്ലാ മാസവും അങ്ങനെ ചെയ്ത് കൊണ്ടിരിക്കുകയാണ്.വ്യായാമം ചെയ്യാന്‍ എനിക്ക് ഭയമായിരുന്നു, കാരണം ഞാന്‍ വളരെ ശക്തമായ എന്തെങ്കിലും ചെയ്താല്‍ എനിക്ക് ഉടനടി ആര്‍ത്തവം ഉണ്ടാവുമായിരുന്നു.

അതുകൊണ്ട് സ്പീഡില്‍ ചെയ്യുന്നതൊക്കെ എനിക്ക് കുറയ്ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയതും മന്ദഗതിയിലുള്ള ജീവിതം നയിക്കുന്നതും എന്നെ വളരെയധികം സഹായിച്ചു. നടി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് താഴെ നിരവധി പ്രാര്‍ഥനാ കമന്റുകളാണ് വരുന്നത്.

Related Articles

Back to top button
error: Content is protected !!