Kerala

പകുതി വിലക്ക് ഗൃഹോപകരണങ്ങൾ; വാഗ്ദാനം നൽകി പണം വാങ്ങി മുങ്ങിയ ആൾ പിടിയിൽ

പകുതി വിലക്ക് ഗൃഹോപകരണങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി അക്ബറാണ്(56) അറസ്റ്റിലായത്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വീടുകൾ സന്ദർശിച്ച ശേഷം ആളുകൾക്ക് വൻ ഓഫറുകൾ നൽകിയാണ് വലയിലാക്കിയത്.

പകുതി വിലക്ക് വീട്ടുപകരണങ്ങൾ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്ബറിനെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!