Kerala

എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യ: പി പി ദിവ്യ ഇന്ന് കീഴടങ്ങും

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പാര്‍ട്ടിയുടെ സമ്മര്‍ദം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന.

എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ സംഭവം തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നില്‍ക്കുന്നത് തിരിച്ചടിയായേക്കുമെന്ന് ഇടതു കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. അതുവരെ കാത്തിരിക്കാതെ അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സി പി എം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന. അന്വേഷണ സംഘത്തലവനായി ചുമതലയേറ്റ കമ്മീഷണര്‍ അജിത് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!