Business
യുവതിയുടെ പേരെടുത്ത് പറഞ്ഞ് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം; ഒടുവില്‍ പൊല്ലാപ്പായപ്പോള്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ മാപ്പുപറഞ്ഞ് തടി രക്ഷിച്ചു

യുവതിക്ക് പേരെടുത്ത് പറഞ്ഞ് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം അയച്ചത് അമ്പേ പാളിയതോടെ പരക്കേ വിമര്‍ശിക്കപ്പെട്ട കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ മാപ്പുപറഞ്ഞ് തടി രക്ഷിച്ചു. പല്ലവി പരേഖ് എന്ന യുവതിയ്ക്കാണ് സെപ്‌റ്റോയില്‍ നിന്നുള്ള മെസേജ് കിട്ടിയത്. തനിക്കുണ്ടായ അനുഭവം പല്ലവി ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വിവരിച്ചതോടെയാണ് സംഭവം ലോകം അറിഞ്ഞത്.
‘ഞാന്‍ നിന്നെ മിസ് ചെയ്യുന്നു പല്ലവി-ഐ-പില്‍ എമര്‍ജന്‍സി ഗര്‍ഭനിരോധന ഗുളിക’ എന്നായിരുന്നു പല്ലവിയ്ക്ക് ലഭിച്ച പരസ്യ സന്ദേശം. ഉടന്‍ തന്നെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത പല്ലവി ഈ ചിത്രം ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിങ്ങളില്‍ നിന്ന് ഗര്‍ഭനിരോധന ഗുളിക വാങ്ങിയിട്ടില്ലല്ലോയെന്നും