Gulf
അജ്മാന്‍ ഭരണാധികാരിയുടെ ഉപദേശകന്‍ അന്തരിച്ചു
അജ്മാന്‍: സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ ഉപദേശകനായിരുന്ന അബ്ദുല്ല അമീന്‍ അല്‍ ശുറാഫ അന്തരിച്ചു. അജ്മാന്‍ മീഡിയ ഓഫിസാണ് വാര്‍ത്ത പുറത്തുവിട്ടത്.
മുശ്‌രിഫ് മേഖലയിലെ അബൂബക്കര്‍ അല്‍ സിദ്ദിഖ് പള്ളിയില്‍ ളുഹര്‍ നമസ്‌കാരത്തിന് ശേഷം ഖബറടക്കം നടത്തി. പരേതനോടുള്ള ബഹുമനാര്‍ഥം പള്ളിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും മീഡിയഓഫിസ് വെളിപ്പെടുത്തി.