World
മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കടന്നു; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് സൈനിക ഭരണകൂടം

മ്യാൻമറിൽ സർവനാശം വിതച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കടന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ മ്യാൻമറിലെ സൈനിക ഭരണകൂടം താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതോടെ രക്ഷാപ്രവർത്തനം എളുപ്പത്തിലാകുമെന്നാണ് പ്രതീക്ഷ
ഏപ്രിൽ 22 വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മ്യാൻമറിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. 2021ൽ ഓംഗ് സാൻ സൂകിയുടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരത്തിലേറിയത് മുതലാണ് ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടത്.
വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സൂകിയുടെ പാർട്ടിയായ കെഎൻയു ആസ്ഥാനത്തിന് സമീപമുള്ള കാരെൻ സംസ്ഥാനത്ത് വ്യോമാക്രമണം നടന്നതായി ദുരിതാശ്വാസ സംഘടനകൾ അറിയിച്ചു.