അയ്യക്കു ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്
കൊച്ചി: കരീന കപൂറിനൊപ്പം അയ്യയിലൂടെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ച പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നു. സച്ചിന്‍ കുന്ദല്‍കര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു അയ്യ. 2012ലായിരുന്നു ഈ സിനിമയുടെ റീലിസിങ്. 12 വര്‍ഷത്തിനുശേഷം മലയാളത്തിന്റെ പ്രിയതാരം വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ ഹിന്ദിയിലേക്ക് പോകുകയാണ്.
ദുല്‍ഖര്‍ സല്‍മാനെപ്പോലെ ഭാഷാഭേദമന്യേ ആരാധകരുള്ള മലയാളി താരമാണ് പൃഥ്വിരാജ്. മേഘ്‌ന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥാനായിട്ടാകും താരം വേഷമിടുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഒരു വിവാഹവുമായി ബന്ധപ്പെട്ടതാണ് പുതിയ ഹിന്ദി ചിത്രത്തിന്റെ കഥ. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍ എന്നിവരും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലവും ആണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുക.
ഗുരുവായൂര്‍ അമ്പലനടയിലാണ് മലയാളത്തില്‍ പൃഥ്വി നായകനായി എത്തിയ അവസാന ചിത്രം ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. വിപിന്‍ ദാസായിരുന്നു സംവിധായകന്‍. അനശ്വര രാജന്‍, നിഖില വിമല്‍, സാഫ്, രേഖ, അരവിന്ദ് ആകാഷ്, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തില്‍ വേഷമിട്ടത്.