Kerala

സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ അന്തിമ ഉത്തരവിന് ശേഷം; ധൃതി വേണ്ടെന്ന നിലപാടിൽ അന്വേഷണ സംഘം

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. അന്തിമ ഉത്തരവിന് ശേഷം മാത്രം ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ധിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്

ബലാത്സംഗ കേസിൽ സുപ്രീം കോടതിയിൽ നിന്ന് താത്കാലിക ആശ്വസം ലഭിച്ച സിദ്ധിഖ് പോലീസിന്റെ ചോദ്യം ചെയ്യൽ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാൽ ആ നിമിഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം. എന്നാൽ ഇതുവരെ സിദ്ധിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു.

ഏഴ് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം ഇന്നലെ അഭിഭാഷകന് മുന്നിൽ പ്രത്യക്ഷപ്പെട്ട നടൻ തുടർ നിയമനടപടികളിൽ ഉപദേശം തേടിയിരുന്നു. എന്നാൽ ധൃതി പിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related Articles

Back to top button
error: Content is protected !!