Kerala

അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കില്ല; പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി. രാവിലെ 6.48ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ജില്ലാ കലക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് ഭീഷണി സന്ദേശം വന്നത്. ആർഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം

അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാകില്ലെന്നും മെയിലിൽ പറയുന്നു. 10 മണിക്ക് ഓഫീസിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധിക്കുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി

മുൻകരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ പുറത്തിറക്കി കലക്ടറേറ്റിന്റെ നാല് നിലകളും പരിശോധിച്ചു. പോലീസിന്റെയും വിവിധ സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണ്. ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ സ്ഥലത്തില്ല

Related Articles

Back to top button
error: Content is protected !!