National

കേന്ദ്രതലത്തിൽ പ്രായപരിധി കർശനമായി നടപ്പാക്കും; പിണറായിക്ക് ഇളവ് നൽകുമെന്നും ബൃന്ദ കാരാട്ട്

മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം ദേശീയ തലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസാണ് പ്രായം. മധുര പാർട്ടി കോൺഗ്രസോടെ താൻ പോളിറ്റ് ബ്യൂറോയിൽ നിന്നൊഴിയും

കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകും. ബിജെപി ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും. കേരളാ മുഖ്യമന്ത്രിക്ക് നേരത്തെയും ഇളവ് നൽകിയിട്ടുണ്ട്

കൂടുതൽ പുതിയ നേതാക്കൾ നേതൃത്വത്തിൽ എത്തണണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ഡൽഹിയിൽ ചേരും. സംഘടാന റിപ്പോർട്ട് യോഗം ചർച്ച ചെയ്യും.

Related Articles

Back to top button
error: Content is protected !!