National

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 290 ആയി, ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നു

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 290 ആയി ഉയർന്നു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാർക്കും പുറമെ വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ മെഡിക്കൽ വിദ്യാർഥികളും പ്രദേശവാസികളും അടക്കം 49 പേും മരിച്ചു. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് ഇന്നലെ ഉച്ചയോടെ തകർന്നുവീണത്

വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 40 വയസുകാരനായ വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്‌സിറ്റ് വഴി അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കുകളോടെ വിശ്വാസ് കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.

്അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതോടെ അപകടകാരണം വ്യക്തമാകുമെന്നാണ് കരുതുന്നത്. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്.

Related Articles

Back to top button
error: Content is protected !!