എയര്‍ അറേബ്യയില്‍ ഹാന്റ ലഗേജ് 10 കിലോഗ്രാം വരെ അനുവദിക്കും
ഷാര്‍ജ: ഹാന്റ് ലഗേജായി പത്തു കിലോഗ്രാംവരെ അനുവദിക്കുമെന്നും കൈക്കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്ക് മൂന്നു കിലോഗ്രാം അധികവും കൊണ്ടുപോകാന്‍ സാധിക്കുമെന്നും ബജറ്റ് എയര്‍ലൈനറായ എയര്‍ അറേബ്യ അറിയിച്ചു. പരമാവധി 55 സെന്റീമീറ്റര്‍ നീളവും 40 സെന്റിമീറ്റര്‍ വീതിയും 20 സെന്റീമീറ്റര്‍ ഉയരവുമുള്ള വിമാനത്തിന്റെ ഇരിപ്പിടത്തിന് മുകളില്‍ സുരക്ഷിതമായ സൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബാഗുകളാണ് അനുവദിക്കുക.
ഇതിന് പുറമേ ഹാന്റ് ബാഗില്‍ ഡ്യൂട്ടിഫ്രീ സാധനങ്ങളായോ, മറ്റോ ഉള്ളവയും കൊണ്ടുപോകാന്‍ അനുവദിക്കും. ഇവയുടെ വലിപ്പം 25ത33ത20 സെന്റീ മീറ്ററില്‍ കൂടാന്‍ പാടില്ല. യുഎയില്‍നിന്നും ഓപറേറ്റ് ചെയ്യുന്ന ഇത്തിഹാദ്, ഫ്‌ളൈദുബൈ, എമിറേറ്റ്‌സ് തുടങ്ങിയ വിമാനങ്ങളില്‍ ഏഴു കിലോഗ്രാമില്‍ കൂടുതലില്ലാത്ത ഒരൊറ്റ ഹാന്റ്ബാഗ് മാത്രമേ അനുവദിക്കാറുള്ളൂ. എമിറേറ്റില്‍ ചെറിയ തോതിലുള്ള ഡ്യൂട്ടി ഫ്രീ സാധനങ്ങളും മദ്യവും സിഗരറ്റും കൊണ്ടുപോകാന്‍ അനുവദിക്കാറുണ്ട്.