Oman
സലാല-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് സര്‍വിസ് നടത്തും
മസ്‌കത്ത്: ഒമാനിലെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കിക്കൊണ്ട് സലാല-കോഴിക്കോട് സെക്ടറില്‍ സര്‍വിസുകളുടെ എണ്ണം ആഴ്ചയില്‍ രണ്ടാക്കി വര്‍ധിപ്പിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഞായര്‍, വ്യാഴം ദിവസങ്ങളിലാവും വിമാനം പുറപ്പെടുക.
സലാലയില്‍നിന്നും രാവിലെ 10.55ന്് പുറപ്പെട്ട് ഇന്ത്യന്‍ സമയം 4.15ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്നും രാവിലെ 7.55ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 9.55ന് സലാലയില്‍ എത്തും. അടുത്ത ആഴ്ച മുതലാണ് പുതിയ സര്‍വിസ് ആരംഭിക്കുക. ദോഫാര്‍, അല്‍ വുസ്ത മേഖലകളില്‍ ജോലിചെയ്യുന്ന മലബാറില്‍നിന്നുള്ള പ്രവാസികള്‍ക്ക് സര്‍വിസ് വര്‍ധിപ്പിച്ചത് ഏറെ ഗുണംചെയ്യുമെന്നാണ് കരുതുന്നത്.