അബുദാബിയില്‍ അടുത്ത വര്‍ഷം എയര്‍ ടാക്‌സി യാഥാഥ്യമാവും
അബുദാബി: തലസ്ഥാന നഗരത്തിനകത്തും വിവിധ എമിറേറ്റുകളിലേക്കുമായി അടുത്ത വര്‍ഷം മുതല്‍ എയര്‍ ടാക്‌സി സര്‍വിസ് ആരംഭിക്കുമെന്ന് അബുദാബി അധികൃതര്‍ വ്യക്തമാക്കി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷനാണ് പദ്ധതി യാഥാര്‍ഥ്യമക്കുക. അടുത്ത വര്‍ഷം അവസാനത്തോടെ എയര്‍ ടാക്‌സിയുടെ ഊബര്‍ സര്‍വിസ് ആരംഭിക്കുമെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ അധികൃതരും വെളിപ്പെടുത്തി.
യുഎസ് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതിനുള്ള ലൈസന്‍സിങ് പ്രക്രിയ അവസാനഘട്ടത്തിലാണെന്ന് ഏവിയേഷന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ നിഖില്‍ ഗോയല്‍ വെളിപ്പെടുത്തി. സിറ്റിക്കകത്തുള്ള സര്‍വിസുകള്‍ക്ക് 300 മുതല്‍ 350 ദിര്‍ഹംവരെയാവും ഈടാക്കുക. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അബുദാബി-ദുബൈ റൂട്ടിലേക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തും. 800 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹവരേയാവും ചാര്‍ജ്. സര്‍വിസ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എഫ്എഎ(യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ് മിനിസ്‌ട്രേഷന്‍)യുമായി അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.