Movies

ഒടുവില്‍ ബച്ചനെ വെട്ടി ഐശ്വര്യ റായി

വിവാഹ മോചന അഭ്യുഹങ്ങള്‍ ശരിവെക്കുന്നു

ബോളിവുഡിനെ ഞെട്ടിച്ച് മറ്റൊരു താര ദമ്പതികള്‍ കൂടി വേര്‍പിരിയുന്നുവെന്ന അഭ്യുഹങ്ങള്‍ക്ക് കരുത്ത് പകരുന്ന റിപോര്‍ട്ട് പുറത്ത്. വിശ്വ സുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചനും തമ്മിലുള്ള ഡിവോഴ്‌സ് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പേരില്‍ നിന്ന് ബച്ചന്‍ എന്ന പേര് വെട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണ് ഐശ്വര്യ റായി.

അടുത്തിടെ ദുബായില്‍ നടന്ന ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ പങ്കെടുത്ത ഐശ്വര്യ റായ് പേരിനൊപ്പമുള്ള ബച്ചന്‍ എന്ന ഭര്‍ത്താവിന്റെ കുടുംബ പേര് ഒഴിവാക്കിയതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പരിപാടിയുടെ ബാനറുകളിലും പോസ്റ്ററുകളിലും എല്ലാം ഐശ്വര്യ റായ് എന്ന പേര് മാത്രമാണ് നല്‍കിയിരിക്കുന്നത്. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം എല്ലാ പൊതു-സ്വകാര്യ പരിപാടികളിലും ഐശ്വര്യ റായ് ബച്ചന്‍ എന്ന പേരാണ് ബാനറുകളിലും പോസ്റ്ററുകളിലും നല്‍കി വരാറുള്ളത്. ഈ രീതിയാണ് ഐശ്വര്യ റായി മാറ്റിയത്.

പേരിനൊപ്പം ഭര്‍ത്താവിന്റെ കുടുംബ പേര് ഇല്ലാത്തത് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിന്റെ സൂചനയാണ് എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ‘ഐശ്വര്യ റായ്-ഇന്റര്‍നാഷണല്‍ സ്റ്റാര്‍’ എന്നാണ് ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ ബാനറില്‍ എഴുതിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!