Kerala

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി ബി ചാലിബ് സുരക്ഷിതൻ; ഭാര്യയുമായി ഫോണിൽ സംസാരിച്ചു

കാണാതായെന്ന് വാർത്തകൾ വന്ന തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി ബി ചാലിബ് സുരക്ഷിതൻ. ചാലിബ് ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ചു. ഒരു ബസ് സ്റ്റാൻഡിലാണ് ഉള്ളതെന്നും ഉടൻ വീട്ടിലേക്ക് മടങ്ങിയെത്തുമെന്നും ഇദ്ദേഹം അറിയിച്ചു

എന്നാൽ എവിടെയാണ് ഉള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ചാലിബിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അവസാന ടവർ ലൊക്കേഷൻ ഉഡുപ്പിയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ചാലിബിന്റെ മൊബൈൽ ഫോൺ ഓണായത്

പിന്നീട് രാവിലെ ഏഴ് മണിക്ക് ശേഷവും ഓൺ ആയി. തുടർന്ന് ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് മുതലാണ് ചാലിബിനെ കാണാതായത്. രാത്രി 12 മണിയോടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു

Related Articles

Back to top button
error: Content is protected !!