അജ്മാന്റെ റിയല്‍ എസ്റ്റേറ്റ് മൂല്യം 8.38 ബില്യണ്‍ ദിര്‍ഹമായി
അജ്മാന്‍: 2024ല്‍ അജ്മാന്റെ മൊത്തം റിയല്‍ എസ്റ്റേറ്റ് മൂല്യം 8.38 കോടി ദിര്‍ഹമായതായി അജ്മാന്‍ റിയല്‍ എസ്റ്റേറ്റ് ഇന്റെക്‌സ്. 1,853 റിയല്‍ എസ്റ്റേറ്റ് കൈമാറ്റങ്ങളാണ് നടന്നതെന്ന് ഡിപാര്‍ട്ടമെന്റ് ഓഫ് ലാന്റ് ആന്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ വെളിപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് പ്രൊജക്ടുകളുടെ മൂല്യം 36.18 കോടിയാണെന്ന് റിയല്‍ എസ്‌റ്റേറ്റ് റഗുവേഷന്‍ ഡയരക്ടര്‍ ജനറല്‍ ഒമര്‍ ബിന്‍ ഒമൈര്‍ അല്‍ മുഹൈരി വ്യക്തമാക്കി. ഈ വിഭാഗത്തില്‍ മൊത്തം 594 ഇടപാടുകളാണ് നടന്നത്.
അജ്മാനില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടെന്നതാണ് വര്‍ധനവ് സൂചിപ്പിക്കുന്നത്. എമിറേറ്റില്‍ നിക്ഷേപിക്കാനുള്ള അഭ്യര്‍ഥനയോടുള്ള സംരംഭകരുടെയും നിക്ഷേപകരുടെയും ക്രിയാത്മകമായ പ്രതികരണവും ഇതിന് സഹായകമായിട്ടുണ്ട്. മിതമായ നിരക്കില്‍ മികച്ച നിക്ഷേപ സാധ്യതകളാണ് അജ്മാന്‍ തുറന്നിടുന്നത്. മികച്ച ഗുണനിലവാരമുള്ള റിയല്‍ എസ്റ്റേറ്റ് പ്രോപര്‍ട്ടികളാണ് അജ്മാന്‍ ഒരുക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.