
അബുദാബി: പ്രമുഖ ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയര്‍ ബംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ച. അബൂദാബി മുംബൈ റൂട്ടിലെ യാത്രക്കാരില്‍ നിന്നുള്ള നിരന്തര ആവശ്യമാണ് സര്‍വിസ് ആരംഭിക്കാന്‍ പ്രേരണയായതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ബംഗളൂരുവില്‍നിന്നും രാവിലെ 10ന് പുറപ്പെടുന്ന വിമാനം അബുദാബിയില്‍ ഉച്ച 12.35 എത്തിച്ചേരും. പുലര്‍ച്ചെ മൂന്നിന് അബുദാബിയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:45ന് ബംഗളൂരുവില്‍ തിരിച്ചെത്തും.
രാത്രി 10:45ന് അഹമ്മദാബാദില്‍നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒന്നിന് അബുദാബിയില്‍ എത്തും. ഉച്ചക്ക് 2:50 അബുദാബിയില്‍നിന്ന് പുറപ്പെടുന്ന വിമാനം 7.25 അഹമ്മദാബാദിലെത്തും. അഞ്ച് രാജ്യാന്തര സര്‍വീസുകളും ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ച് 22 ആഭ്യന്തര സര്‍വീസുകളും നടത്തുന്ന കമ്പനിയാണ് ആകാശ.
മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബഗ്‌ഡോഗ്ര, ബുവനേശ്വര്‍, കോല്‍ക്കത്ത, പോര്‍ട്ട് പ്ലേയര്‍, അയോധ്യ, ഗ്വാളിയോര്‍, ശ്രീനഗര്‍, പ്രയാഗ് രാജ്, ഖോരക്പൂര്‍, ദോഹ, ജിദ്ദ, റിയാദ്, അബുദാബി, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലേക്കാണ് ആകാശയുടെ വിമാനങ്ങള്‍ പറക്കുന്നത്.