Kerala

മഞ്ഞുകാലം തീര്‍ന്നോ…? കേരളം ചുട്ടുപൊള്ളുമെന്ന് കേന്ദ്രം

മുന്നറിയിപ്പ് നിര്‍ദേശം നല്‍കി

കേരളത്തില്‍ താപനില കുത്തനെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും സാധാരണ ഉള്ളതിനേക്കാള്‍ 2 മുതല്‍ 3 ഡി?ഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, ഏപ്രില്‍, മെയ് മാസങ്ങളില്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ഈ മഞ്ഞുകാലത്ത് പുറപ്പെടുവിക്കുന്നതില്‍ ആശങ്കയറിയിക്കുകയാണ് വിദഗ്ധര്‍. മഞ്ഞുകാലം മാറാന്‍ സമയമാകാത്ത ഈ ഘട്ടത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ് ഇത്തരം മാറ്റമെന്നും അവര്‍ വ്യക്തമാക്കുന്നു.

 

Related Articles

Back to top button
error: Content is protected !!