Kerala

ഓൾ പാസ് ഒഴിവാക്കൽ: ഹൈ സ്‌കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴെ തട്ടിലും നടപ്പാക്കും

ഓൾ പാസ് ഒഴിവാക്കൽ ഹൈസ്‌കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴെ തട്ടിലേക്കും ഘട്ടംഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്ത വർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും.

ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒമ്പതാം ക്ലാസിലും പിന്നെ പത്തിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. പിന്നീട് എട്ടിനും താഴേക്കുമുള്ള ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കും. ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സെമിനാറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഏഴിലും പിന്നെ താഴെ തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് തീരുമാനം. എഴുത്തു പരീക്ഷക്ക് ആകെയുള്ള മാർക്കിന്റെ 30 ശതമാനമാണ് പാസിന് വേണ്ടത്. മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ വിദ്യാർഥിയെ തോൽപ്പിക്കില്ല. തീവ്രപരിശീലനം നൽകി ആ അധ്യയന വർഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നൽകും.

Related Articles

Back to top button
error: Content is protected !!